കേരളം ഭ്രാന്താലയമല്ല ഓർമ്മപ്പെടുത്തൽ

കൊയിലാണ്ടി : ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി സൗത്ത് സെൻട്രൽ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേരളം ഭ്രാന്താലയമല്ല ഓർമ്മപ്പെടുത്തൽ മുൻ ജില്ലാ പ്രസിഡണ്ട് സി. അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എൽ. ജി. ലിജീഷ്, ടി. കെ. ചന്ദ്രൻ മാസ്റ്റർ, ബ്ലോക്ക് സെക്രട്ടറി ബി. പി. ബബീഷ്, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി പി. കെ. ഭരതൻ, ടി. വി. ദാമോദരൻ തുടങ്ങി നിരവധിപേർ സംസാരിച്ചു. സൗത്ത് മേഖലാ സെക്രട്ടറി രജീഷ് കെ. അദ്ധ്യക്ഷതവഹിച്ചു. സെൻട്രൽ മേഖലാ സെക്രട്ടറി പി കെ. രാഗേഷ് സ്വാഗതം പറഞ്ഞു.
