കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ ഏരിയാ സ്പെഷൽ കൺവെൻഷൻ

കൊയിലാണ്ടി: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ ഏരിയാ സ്പെഷൽ കൺവെൻഷൻ കൊയിലാണ്ടിയിൽ ചേർന്നു. ഫാർമസിസ്റ്റ് കൗൺസിൽ മുൻ അംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ജയൻ കോറോത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി – പയ്യോളി മേഖലകളിലെ സർക്കാരിതര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകളുടെ ശമ്പളം കാലാനുസൃതമായി വർധിപ്പിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. വേതന വർദ്ധനവിനായി സമരമുൾപ്പെടെ സംഘടിപ്പിച്ച് മുന്നോട്ടു പോകാൻ കൺവെൻഷൻ തീരുമാനിച്ചു. എ. ശ്രീശൻ, കെ.അനിൽകുമാർ, എ.കെ. റിനീഷ്, പി.എം.ദിനീഷ് കുമാർ, കെ. ശ്രുതി എന്നിവർ സംസാരിച്ചു.

