കേരള കോണ്‍ഗ്രസില്‍ തുടരുമെന്ന് സി.എഫ് തോമസ്; ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ തുടരും

കോട്ടയം: കേരള കോണ്‍ഗ്രസ് എം മുന്നോട്ട് പോകുമെന്നും ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കുമെന്നും മുതിര്‍ന്ന നേതാവ് സി.എഫ്. തോമസ് എം.എല്‍.എ. കെ.എം മാണി അടക്കമുള്ളവര്‍ക്കൊപ്പം നിന്ന് പാര്‍ട്ടിക്ക് പേരിട്ട അഞ്ചുപേരില്‍ ഒരാളാണ് താന്‍. അതുകൊണ്ടുതന്നെ കേരള കോണ്‍ഗ്രസ് എമ്മിലാണ് ഇന്നും ഇന്നലേയും നാളേയും.
പി.ജെ. ജോസഫുമായും ജോസ് കെ. മാണിയുമായും ഇടക്കിടെ സംസാരിച്ചുകൊണ്ടിരുന്നു. ഒത്തുതീര്‍പ്പിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ പാര്‍ട്ടി പിളര്‍ന്ന സാഹചര്യമുണ്ടായങ്കെങ്കിലും ഒത്തുതീര്‍പ്പിനുള്ള ശ്രമം ഇനിയും തുടരും- സി.എഫ്. തോമസ് പറഞ്ഞു.

മുതിര്‍ന്ന നേതാക്കള്‍ മുന്‍കരുതലെടുത്ത് നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നു. എന്നാല്‍, അതിനിടയിലാണ് പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങിയിരിക്കുന്നത്. എങ്കില്‍പോലും ഒത്തുതീര്‍പ്പിന്റെ സാധ്യത ഇല്ലാതില്ല. എന്നാല്‍, കൂടുതല്‍ പ്രയാസകരമാണ് – അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷന്‍ കെ.എം. മാണിയുടെ മരണത്തെ തുടര്‍ന്നാണ് ജോസ് കെ.മാണി വിഭാഗവും ജോസഫ് വിഭാഗവും ചെയര്‍മാന്‍ സ്ഥാനത്തിനായുള്ള പോര് തുടങ്ങിയത്. അതിനിടെയാണ് ജോസ് കെ.മാണിയെ സമാന്തരയോഗം ജോസ്.കെ.മാണിയെ അധ്യക്ഷനായി തിരഞ്ഞെടുത്തത്. തുടര്‍ന്ന് പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുകയായിരുന്നു.

