‘കേരഗ്രാമം’ പദ്ധതി നടപ്പിലാക്കും

ബാലുശേരി > കൃഷിവകുപ്പിന്റെ ‘കേരഗ്രാമം’ പദ്ധതി പനങ്ങാട് പഞ്ചായത്തില്‍ നടപ്പിലാക്കും. മൂന്ന്കോടി യുടെ കര്‍മപദ്ധതി പനങ്ങാട് കൃഷി ഭവന് തയ്യാറാക്കി. പദ്ധതിപ്രകാരം ക്ളസ്റ്ററില്‍ ഉള്‍പ്പെട്ട 87500 തെങ്ങുകള്‍ക്ക് ജൈവവളം, ജീവാണുവളം, കുമ്മായം എന്നിവ വിതരണംചെയ്തു.
രോഗം ബാധിച്ചതും, ഉല്‍പ്പാദനക്ഷമത കുറഞ്ഞതുമായ തെങ്ങുകള്‍ വെട്ടിമാറ്റി പകരം തൈകള്‍ വച്ചുപിടിപ്പിക്കും. ഇതിനായി തെങ്ങിന്‍തൈ നേഴ്സറി സ്ഥാപിക്കും. പദ്ധതി പ്രദേശത്ത് 500 ഫാക്ടറില്‍ ഇടവിള കൃഷി നടപ്പാക്കും. ജലസേചന സൌകര്യം വര്‍ധിപ്പിക്കുന്നതിന് കിണറുകളും പമ്പുസെറ്റും സ്ഥാപിക്കും. ജൈവവള നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങും.
വിവരശേഖരണത്തിനായി സംഘടിപ്പിച്ച ശില്‍പ്പശാല പഞ്ചായത്ത് പ്രസിഡന്റ് വി എം കമലാക്ഷി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി ഉസ്മാന് അധ്യക്ഷനായി. കൃഷി ഓഫീസര്‍ കെ വി നൌഷാദ് പദ്ധതി അവതരിപ്പിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയില്‍ കുറുമ്പൊയില്‍ സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷ പി സി പുഷ്പ സ്വാഗതവും കൃഷി അസിസ്റ്റന്റ് അബ്ദുള്‍ഖാദര്‍ നന്ദിയും പറഞ്ഞു. പദ്ധതിയുടെ ഭാഗമായി പനങ്ങാട് പഞ്ചായത്തിന്റെ പത്ത് മുതല്‍ 20 വരെയുള്ള വാര്‍ഡുകളില്‍ അയല്‍സഭയുടെ നേതൃത്വത്തില്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

