കെഎസ്ആർടിസി ടെർമിനൽ കവാടം ഉപരോധിച്ചു

കോഴിക്കോട്: സ്വാശ്രയ, പാരലൽ വിദ്യാർഥികൾക്കുള്ള യാത്രാസൗജന്യം നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് കെഎസ്യു ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ മാവൂർറോഡിലെ കെഎസ്ആർടിസി ടെർമിനൽ കവാടം ഉപരോധിച്ചു.
ടെർമിനലിൽ നിന്നും ബസുകൾ പുറത്തേക്ക് കടക്കുന്ന കവാടമാണ് ഉപരോധിച്ചത്. ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു.കെഎസ്യു ജില്ലാ പ്രസിഡന്റ വി.ടി.നിഹാൽ, വൈസ് പ്രസിഡന്റ സൂരജ് രമീസ്, ജില്ലാ ജനറൽ സെക്രട്ടറി സുബിൻ സുരേഷ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. സമരക്കാരെ കവാടത്തിൽ നിന്നും നടക്കാവ് പോലീസ് ബലം പ്രയോഗിച്ച് മാറ്റി ഇതുവഴിബസുകൾ കടത്തിവിട്ടു.

