കെ റെയിൽ വികസന പദ്ധതിക്ക് യുഡിഎഫ് തുരങ്കം വെക്കരുത്. കേരള കോൺഗ്രസ്സ്(എം )

കൊയിലാണ്ടി: കേരളത്തിന്റെ വികസന മുന്നേറ്റത്തിൽ മുഖ്യ പങ്കുവഹിക്കാൻ പോകുന്ന കെ റെയിൽ പദ്ധതിക്ക് എതിരെ നുണ പ്രചരണങ്ങൾ നടത്തുന്ന യുഡിഫ് പദ്ധതിക്ക് തുരങ്കം വെക്കാനുള്ള ശ്രമമാണെന്നും ഭാവിയിൽ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും കേരള കോൺഗ്രസ്സ് (എം ) ജില്ലാ പ്രസിഡണ്ട് ടി. എം ജോസഫ്. കൊയിലാണ്ടി നിയോജക മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിൻ ഉത്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.

ജില്ലാ സെക്രട്ടറി കെ കെ നാരായണൻ, നിയോജക മണ്ഡലം പ്രസിഡണ്ട് എം റഷീദ്, ജില്ലാ കമ്മിറ്റി അംഗം വിനോദ് കിഴക്കെയിൽ, വർക്കിങ്ങ് പ്രസിഡന്റ് എം മുഹമ്മദലി, എന്നിവർ സംസാരിച്ചു. സെക്രട്ടറി അനസ് സി. വി. യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡണ്ട് ശംസുദ്ധീൻ, പി. പി സിറാജ്, ഷഫീക് വലിയമങ്ങാട്, റഫീഖ് മാളിയേക്കൽ എന്നിവർ പങ്കെടുത്തു.


