KOYILANDY DIARY.COM

The Perfect News Portal

കെ. ടി. ബേബിയ്ക്ക് യാത്രയയപ്പ് നൽകി

കൊയിലാണ്ടി: സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി നഗരസഭ കൗൺസിലർ സ്ഥാനം രാജി വെച്ച കെ. ടി. ബേബിയ്ക്ക് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി. കൗൺസിലറായി തെരഞ്ഞെടുത്തശേഷം കഴിഞ്ഞ രണ്ടര വർഷക്കാലം 15-ാം വാർഡിൽ നടത്തിയ സ്തുത്യർഹമായ സേവനത്തിനും ഇടപെടലിനും വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരാവലിയുടെ ഉപഹാരം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ബേബിക്ക് കൈമാറിക്കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മാസമാണ് കൊയിലാണ്ടി ഫയർ & റെസ്‌ക്യൂ സ്റ്റേഷനിൽ പാർട്ട് ടൈം സ്വീപ്പറായി അവർക്ക് നിയമനം ലഭിച്ചത്.

ക്രിസ്റ്റൽ അക്കാദമി ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭാ കൗൺസിലർ പി. എം. ബിജു അദ്ധ്യക്ഷതവഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. കെ. ഭാസ്‌ക്കരൻ, കൗൺസിലർ പി. കെ. രാമദാസൻ മാസ്റ്റർ, മുൻ കൗൺസിലർ എം. വി. ബാലൻ, സി. കെ. ആനന്ദൻ, ശ്രീധരൻ അമ്പാടി, ADS സെക്രട്ടറി രേഖ സുരേഷ് എന്നിവർ അനുമോദിച്ച് സംസാരിച്ചു. കെ. ടി. ബേബി വിടവാങ്ങൽ പ്രസംഗം നടത്തി. വാർഡ് വികസന സമിതി കൺവീനർ എം. നാരായണൻ മാസ്റ്റർ സ്വാഗതവും പി. രമേശൻ നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *