കെ.എസ്.എസ്.പി.യു. കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം

കൊയിലാണ്ടി: കെ.എസ്.എസ്.പി.യു. കൊയിലാണ്ടി ബ്ലോക്ക് 30-ാം വാർഷിക സമ്മേളനം കൊയിലാണ്ടി ടൌൺ ഹാളിൽ വെച്ച് ചേർന്നു. മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.വി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ശ്രീധരൻ അമ്പാടി പ്രവർത്തന റിപ്പോർട്ടും ട്രഷറർ അണേല ബാലകൃഷ്ണൻ മാസ്റ്റർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. എം.എം. ചന്ദ്രൻ മാസ്റ്റർ അനുശോചന പ്രമേയവും ജില്ലാ ജോ. സെക്രട്ടറി കെ.പി. ഗോപിനാഥൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

കെ.വി രാഘവൻ മാസ്റ്റർ, പി. സുധാകരൻ മാസ്റ്റർ, കെ. സുകുമാരൻ മാസ്റ്റർ സി. അപ്പുക്കുട്ടി എന്നിവർ സംസാരിച്ചു. ദുർബ്ബല വിഭാഗങ്ങൾക്ക് ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും ഏര്‍പ്പെടുത്തിയ ധനസഹായ പദ്ധതിയായ കൈത്താങ്ങ് ചെയർപേഴ്സൺ വിതരണം ചെയ്തു. പുതിയ ഭാരവാഹികളായി പി.വി രാജൻ, (പ്രസിഡണ്ട്), എന്‍.കെ. പ്രഭാകരൻ, എം രാഘവൻ, പി.കെ. പ്രഭാവതി- വൈസ് പ്രസിഡണ്ടുമാർ, ശ്രീധരൻ അമ്പാടി സെക്രട്ടറി), കെ. കരുണൻ മാസ്റ്റർ, എം. നാരായണൻ, വിജയഭാരതി (ജോ: സെ ക്ര ട്ടറിമാർ). ആണേല ബാലകൃഷ്ണൻ മാസ്റ്റർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.


