കുറ്റിക്കോട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു

പാലക്കാട്: കുറ്റിക്കോട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കുറ്റിക്കോട് പാന്തോട്ടത്തില്‍ ഷബീറലി(30)ക്കാണ് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ വെട്ടേറ്റത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ നാലംഗ സംഘം വീട് ആക്രമിക്കുകയായിരുന്നെന്നും ശബ്ദം കേട്ട് പുറത്തു വന്ന തന്റെ ഇടതു കൈക്ക് വെട്ടുകയായിരുന്നുവെന്നും ഷബീറലി പറഞ്ഞു.
കൈയില്‍ ആഴത്തില്‍ മുറിവേറ്റതിനാല്‍ 14 തുന്നലുണ്ട്. മുഖംമൂടി ധരിച്ചതിനാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ചെര്‍പ്പുളശ്ശേരി സി.ഐ. ടി. മനോഹരന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പി.കെ. ശശി എം.എല്‍.എ. ഉള്‍പ്പെടെയുളള സി.പി.എം. നേതാക്കള്‍ ഷബീറലിയെ വീട്ടിലെത്തി സന്ദര്‍ശിച്ചു.

ബോധപൂര്‍വം അക്രമങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും നാട്ടില്‍ സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും സന്നദ്ധരാകണമെന്നും എം.എല്‍.എ. പറഞ്ഞു. എന്നാല്‍ പ്രദേശത്ത് നേരത്തെ സംഘര്‍ഷമൊന്നും ഉണ്ടായിരുന്നില്ല. ഹര്‍ത്താലിന്റെ തുടര്‍ച്ചയായാണോ അക്രമമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

