കുടുംബസംഗമം നടത്തി
കൊയിലാണ്ടി: കേരള വ്യാപാരി ഏകൊപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ കുടുംബസംഗമം നടത്തി. സംസ്ഥാന പ്രസിഡണ്ട് ടി.നസിറുദ്ദൂന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.എം.രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.സേതുമാധവന്‍ മുഖ്യസഹകാരികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി.
യൂത്ത് വിങ്ങ് ജില്ലാ പ്രസിഡണ്ട് മനാഫ് കാപ്പാടിന് യൂത്ത് ഐക്കണ്‍ പുരസ്‌കാരം സമര്‍പ്പിച്ചു. പത്മശ്രീ മീനാക്ഷി ഗുരുക്കള്‍, നഗരസഭാംഗങ്ങളായ എം.സുരേന്ദ്രന്‍, വി.പി.ഇബ്രാഹിംകുട്ടി, കെ.ലത, നിയോജകമണ്ഡലം പ്രസിഡണ്ട് അണിയോത്ത് മൂസ്സ, വനിതാവിങ്ങ് സംസ്ഥാന പ്രസിഡണ്ട് സൗമിനി മോഹന്‍ദാസ്, എസ്.പ്.എച്ച്.ശിഹാബുദ്ദീന്‍, മൂസ്സ മേക്കുന്നത്ത്, എ.പി.പ്രഭീത്, ടി.പി.ഇസ്മയില്‍, എം.ശശീന്ദ്രന്‍, വി.പി.ബഷീര്‍ ഷഹീര്‍ എന്നിവര്‍ സംസാരിച്ചു.
