കുടുംബശ്രീയുടെ മാര്‍വല്‍ ഫുഡ് പ്രൊഡക്റ്റ് യൂണിറ്റിനു നേരെ കരിഓയില്‍ പ്രയോഗം

പേരാമ്പ്ര: പഞ്ചായത്ത് കുടുംബശ്രീയുടെ കീഴില്‍ മരുതേരി കനാല്‍ മുക്കില്‍ പ്രവര്‍ത്തിക്കുന്ന മാര്‍വല്‍ ഫുഡ് പ്രൊഡക്റ്റ് യൂണിറ്റിനു നേരെ കഴിഞ്ഞ ദിവസം രാത്രി കരിഓയില്‍ പ്രയോഗം. ഈ അടുത്ത ദിവസം പെയിന്റിംഗ് നടത്തിയ ചുമരിലാണ് കരി ഓയില്‍ ഒഴിച്ച് വൃത്തികേടാക്കിയത്. പേരാമ്പ്ര, പനങ്ങാട്, നന്മണ്ട പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് അമൃതം പൊടി എത്തിക്കുന്നത് ഈ യൂണിറ്റില്‍ നിന്നാണ്. യൂണിറ്റ് പ്രസിഡന്‍റ് എസ്. ജെ. നീഷ്മ, സെക്രട്ടറി സി. കെ. ഉഷ എന്നിവര്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി.
