KOYILANDY DIARY.COM

The Perfect News Portal

കുടുംബശ്രീ പ്രവർത്തകർ നഗരസഭ ഓഫീസിനുമുന്നിൽ കൂട്ട ധർണ്ണ നടത്തി

കൊയിലാണ്ടി> കുടുംബശ്രീ യൂണിറ്റുകളുടെ ലിങ്കേജ് വായ്പയ്ക്ക് മേച്ചിങ്ങ് ഗ്രാന്റ് നിർത്തലാക്കിയതിലും പലിശ സബ്‌സിഡി, സി.ഡി.എസ് ചെയർപേഴ്‌സൺ, എക്കൗണ്ടന്റുമാർ, ഉപസമിതി കൺവീനർമാർ, എന്നിവരുടെ ഓണറേറിയം നിർത്തലാക്കിയതിന്നെതിരായും, സംഘകൃഷിക്കുളള ഇൻസെന്റീവ്, മറ്റു ഭരണ നിർവ്വഹണ ഫണ്ടുകളും നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് കുടുംബശ്രീ പ്രവർത്തകർ നഗരസഭ ഓഫീസിനുമുന്നിൽ കൂട്ട ധർണ്ണ നടത്തി.

നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർ പേഴ്‌സൺ എം.എം രൂപ അദ്ധ്യക്ഷത വഹിച്ചു. വി. സുന്ദരൻ മാസ്റ്റർ, വൈസ് ചെയർപേഴ്‌സൺ വി.കെ പത്മിനി, വി.കെ അജിത എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ ബിന്ദു സി.ടി സ്വാഗതവും റീന എം നന്ദിയും പറഞ്ഞു.

Share news