കീഴരിയൂരിൽ ഓണത്തിന് ഒരു മുറം പച്ചക്കറി ഒരു പറ നെല്ല് പദ്ധതിയുടെ വിളംബരജാഥ നടന്നു

കീഴരിയൂർ: കൃഷിഭവന്റെ നേതൃത്വത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി ഒരു പറ നെല്ല് പ്രചരണത്തിന്റെ ഭാഗമായുള്ള വിത്ത് വണ്ടി പ്രയാണം വിളംബരജാഥ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.പി ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ശ്രീമതി കെ. എം. പ്രേമ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്തമെമ്പർ എം.പി നാരായണൻ, ശ്രീ കെ.കെ ദാസൻ, കെ ഗോവിന്ദൻ മാസ്റ്റർ, ഇ.ടി ബാലൻ, ടി.എ സലാം, ടി. കരുണാകരൻ നായർ എന്നിവർ ആശംസകൾ നേർന്നു. കൃഷി ഓഫീസർ കെ.കെ.അബ്ദുൾ ബഷീർ പദ്ധതി പ്രവർത്തനം വിശദീകരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ കെ. സി മാധവൻ സ്വാഗതവും ബി.ടി.എം കുമാരി പ്രിയങ്ക നന്ദിയും പറഞ്ഞു.
