കിണറ്റിൽ വീണ സ്ത്രീയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

കൊയിലാണ്ടി: കിണറ്റില്‍ വീണ മധ്യവയസ്കയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. പൂക്കാട് കോച്ചേരി വയല്‍ കിളിയാടത്ത് വയല്‍ ശാന്ത (59) ആണ് കിണറ്റില്‍ അകപ്പെട്ടത്. കൊയിലാണ്ടി ഫയര്‍ഫോഴ്സ് എത്തി റെസ്ക്യു നെറ്റ് ഉപയോഗിച്ച് സ്ത്രീയെ രക്ഷിക്കുകയായിരുന്നു. 40 അടി ആഴവും 10 അടി വെള്ളവുമുള്ള കിണറായിരുന്നു.
കൊയിലാണ്ടി ഫയര്സ്റ്റേഷന് ഓഫീസര്‍ സി.പി. ആനന്ദന്, ലീഡിംഗ് ഫയര്മാന് പി.കെ. ബാബു , സത്യനാഥ്, സഹീര്‍, വിജീഷ് , കെ.എം. ബിനീഷ്, ബിനീഷ്, കെ.എം. വിജീഷ്, സി. ഷൈജു, മനോജ്, ബാലന് എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഇന്നലെ പുലര്‍ച്ചെ നാലിനായിരുന്നു സംഭവം.
