കിണറ്റിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി

കൊയിലാണ്ടി: പൂച്ചയെ രക്ഷിക്കാനിറങ്ങി കിണറ്റിൽ കുടുങ്ങിയ യുവാവിന് അഗ്നി രക്ഷാ സേന രക്ഷകരായി. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഒരുമണിയോടെ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ പുളിയഞ്ചേരി കൊടക്കാട്ട് മുറി തെക്കെ പിലാത്തോട്ടത്തിൽ ജസീൽ (26) തിരിച്ചു കയറാൻ സാധിക്കാത്ത അകപ്പെടുകയായിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി.കെ. പ്രമോദിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തുകയും സുരക്ഷിതമായി യുവാവിനെ കരക്കെത്തിക്കുകയുമായിരുന്നു.


