കിടപ്പിലായ കുട്ടികളുടെ വീടുകളിൽ ബി.ആർ.സി ഒത്തുചേരൽ സംഘടിപ്പിച്ചു

കൊയിലാണ്ടി: വീടുകളില്‍ കിടപ്പിലായ കുട്ടികള്‍ക്ക് വിദ്യാലയ അനുഭവും സാമൂഹീകരണവും ഉറപ്പാക്കുന്നതിന് 50 വീടുകളില്‍ പന്തലായനി ബി.ആര്.സി.യുടെ നേതൃത്വത്തില്‍ ഒത്തുചേരല്‍ (ഓണചങ്ങാതി) സംഘടിപ്പിച്ചു. കുറുവങ്ങാട് സെന്‍ട്രല്‍ യു.പി.സ്കൂള്‍ വിദ്യാര്‍ഥി അലന്‍ദേവിന്റെ ഭവനത്തില്‍ കെ.ദാസന് എം.എല്‍.എ. ഓണചങ്ങാതി ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് കെ.ഷിജു അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി ചെയര്മാന് വി.സുന്ദരന്‍, ബി.പി.ഒ. ഒ.ഗിരി, കുറുവങ്ങാട് സെന്‍ട്രല്‍ യു.പി.സ്കൂള്‍ പ്രധാനാധ്യാപകന് സുബ്രഹ്മണ്യന്, ബി.ആര്.സി ട്രെയിനര്‍ കെ.എം.ലൈല, റിസോഴ്സ് അധ്യാപിക ബി.സില്‍ജ എന്നിവര്‍ സംസാരിച്ചു.
ജനപ്രതിനിധികള്‍, അധ്യാപകര്‍, ബി.ആര്.സി പ്രതിനിഥികള്‍, സഹപാഠികള്‍ എന്നിവര്‍ ഒത്തുചേരലില്‍ സംഘടിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഉല്ലാസം പകരാനായി സഹപാഠികളുടെ കലാവിരുന്നും ബി.ആര്.സിയുടെ ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്യുകയും ചെയ്തു
