KOYILANDY DIARY.COM

The Perfect News Portal

കിടങ്ങൂരില്‍ പനമ്പട്ട ശേഖരിക്കുന്നതിനിടെ ആനയ്ക്കും പാപ്പാനും ഇടിമിന്നലേറ്റു

കോട്ടയം: കിടങ്ങൂരില്‍ പനമ്പട്ട ശേഖരിക്കുന്നതിനിടെ ആനയ്ക്കും പാപ്പാനും ഇടിമിന്നലേറ്റു. മിന്നലേറ്റ ആന വിരണ്ടോടി. പാപ്പാന്‍ കെഴുവംകുളം സ്വദേശി സുനിലിനാണ് മിന്നലില്‍ പരുക്കേറ്റത്.

കുമ്മണ്ണൂര്‍ താഴത്തെ കവലയ്ക്കു സമീപം അര്‍ജുന്‍ എന്ന ആനയ്ക്കൊപ്പം പനമ്ബട്ട ശേഖരിക്കുന്നതിനിടെയാണ് ആനയ്ക്കും പാപ്പനും ഇടിമിന്നലേറ്റത്. മിന്നലേറ്റതോടെ വിരണ്ട ആന പരിഭ്രാന്തി സൃഷ്ടിച്ച്‌ ആന പാലാ- കിടങ്ങൂര്‍ റോഡിലൂടെ ഓടുകയയായിരുന്നു.

സംഭവമറിഞ്ഞെത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെ റോഡിലെ വാഹനങ്ങള്‍ മാറ്റി സംരക്ഷണമൊരുക്കി. റോഡരികിലെ കടകളും അടച്ചു. എതിരേ വന്ന വാഹനങ്ങള്‍ സമീപത്തെ വീടുകളിലേക്കു കയറ്റി. ചിലര്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടു.

Advertisements

അപ്പോഴും ഓട്ടം തുടര്‍ന്ന ആന കിടങ്ങൂര്‍ ഹൈവേ ജംഗ്ഷനിലെത്തി മണര്‍കാട് റോഡിലേക്കു തിരിഞ്ഞ് അഞ്ചു കിലോമീറ്റര്‍ പിന്നിട്ട് ആന കല്ലിട്ടനട ജങ്ഷനിലെത്തി. അതിനിടെ മിന്നലില്‍ പൊള്ളലേറ്റ പാപ്പാന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കല്ലിട്ടനടയിലെത്തിച്ചു. പാപ്പാന്‍ പരുക്ക് വകവയ്ക്കാതെ ആനയ്ക്ക് സമീപമെത്തി.

കിരീടം എന്ന സിനിമയില്‍ സേതുമാധവനോട് കത്തിതാഴയിടടാ എന്ന പറയും വിധം . അര്‍ജുനാ. ഒന്നടങ്ങടാ മോനെ എന്ന് പാപ്പാന്‍ സുനില്‍ നീട്ടി വിളിച്ചതോടെ ആന തുമ്ബികൈക്കയുയര്‍ത്തി തിരിഞ്ഞുനിന്നു. അതോടെ തളച്ചതോടെയാണ് ഒന്നരമണിക്കൂര്‍ നീണ്ട ഉദ്വേഗത്തിനു വിരാമമായി. പിന്നീട് ആനയെ സമീപത്തെ തെങ്ങിന്‍തോപ്പില്‍ തളച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *