KOYILANDY DIARY.COM

The Perfect News Portal

കാലവര്‍ഷം കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഡല്‍ഹി: ഈ വര്‍ഷം രാജ്യം മുഴുവനും കാലവര്‍ഷം കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണയോ അതിലധികമോ മഴ ലഭിക്കാനുള്ള സാധ്യത 96 ശതമാനമാണെന്നും ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ജൂലൈയില്‍ ശരാശരി 107 സെന്റീ മീറ്റര്‍ മഴയും ആഗസ്റ്റില്‍ 104 സെന്റീ മീറ്റര്‍ മഴയും ലഭിക്കും. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 106 സെന്റീമീറ്റര്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ ലക്ഷ്മണ്‍ സിംഗ് റാത്തോഡ് പറഞ്ഞു.കേരളത്തില്‍ വടക്കു പടിഞ്ഞാറന്‍ കാലവര്‍ഷം അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ എത്തും. കേരളത്തില്‍ മഴ ലഭിച്ചാല്‍ ഇതിന്റെ ഗുണം മറ്റു സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share news