കാപ്പാട് കടല്‍ ഉള്‍വലിയുന്ന ആശങ്കങ്ങള്ക്കിടയിലും തീരത്ത് മത്സ്യക്കൊയ്ത്ത്

ചേമഞ്ചേരി: കാപ്പാട് കടല്‍ ഉള്‍വലിയുന്ന ആശങ്കങ്ങള്ക്കിടയിലും തീരത്ത് മത്സ്യക്കൊയ്ത്ത്. ആശങ്കയുടെ തീരത്തും ശനിയാഴ്ച രാവിലെ മീന്‍ പെറുക്കിയെടുക്കാനും ഒട്ടേറെ പേരെത്തുന്നുണ്ട്.
തീരക്കടലില്‍ കാണുന്ന ഏട്ട, മാന്തള്, ചെറുമീനുകള്‍ എന്നീ ഇനങ്ങളാണ് തീരത്ത് അടിഞ്ഞത്. ഗുരുതരമായ പ്രതിഭാസത്തിനിടയിലും മീന്‍ പെറുക്കാന്‍ ആളുകള്‍ എത്തിത്തുടങ്ങിയത് കൊയിലാണ്ടി സിഐ. കെ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസെത്തി വിലക്കി.

കനത്ത മഴയ്ക്കു പിന്നാലെ എത്തിയ ഓഖി ചുഴലിക്കാറ്റിനേയും തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കിയിരിക്കുകയാണ്.
Advertisements

