കാത്തലിക്ക് സിറിയൻ ബാങ്കിന് മുമ്പിൽ CITU ഐക്യദാർഢ്യ പ്രക്ഷോഭം

തിക്കോടി; കാത്തലിക്ക് സിറിയൻ ബാങ്ക് (സി.എസ്.ബി) മാനേജ്മെൻ്റിൻ്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ നടക്കുന്ന പണിമുടക്കിൻ്റെ ഭാഗമായി തിക്കോടി ശാഖയ്ക്കു മുന്നിൽ സി.ഐ.ടി.യു നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രക്ഷോഭം നടന്നു. സി.ഐ.ടി.യു. ജില്ലാകമ്മറ്റി അംഗം എം. പത്മനാഭൻ സമരം ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എം. എ. ഷാജി അദ്ധ്യക്ഷത വഹിച്ചു. കെ. പ്രകാശൻ (ബെഫി), ജി. അശ്വിൻ രാജ് (എ.ഐ.ബി.ഇ.എ), പി.വി. രാമചന്ദ്രൻ (സി.ഐ.ടി.യു) എന്നിവർ സംസാരിച്ചു.

