കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രത്തിൽ ഭക്തി നിർഭരമായ ശയന പ്രദക്ഷിണം

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ശിവരാത്രി മഹോൽസവത്തിന് ആയിരങ്ങൾ ഒത്തു ചേർന്നു. വൈകീട്ട് അഞ്ചു മണിക്ക് ഭക്തി നിർഭരമായ ശയന പ്രദക്ഷിണം നടന്നു. വ്രതശുദ്ധിയോടെ പഞ്ചാക്ഷരി മന്ത്രം ജപിച്ചു ക്ഷേത്രകുളത്തിൽ കുളിച്ച് ഈറനുടുത്ത് കണ്ണുകൾ മൂടിക്കെട്ടിയാണ് മഹാദേവന്റെ തിരുനടയിൽ ശയന പ്രദക്ഷിണം നടത്തിയത്. തുടർന്ന് കലാമണ്ഡലം പ്രേംകുമാർ സംവിധാനം നിർവ്വഹിച്ച നൃത്ത സമർപ്പണം നടന്നു. രാത്രി കലാമണ്ഡലം ശിവദാസ്, റിജിൽ കാഞ്ഞിലശ്ശേരി എന്നിവരുടെ തായമ്പക, വിളക്കിനെഴുന്നളളിപ്പ് എന്നിവ നടന്നു.
