കാഞ്ഞിലശ്ശേരി മഹാ ശിവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം
കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാ ശിവ ക്ഷേത്രത്തില്‍ ഇന്ന് ശിവരാത്രി മഹോത്സവം. ഇന്നലെ മലക്കെഴുന്നള്ളിപ്പ്, ആലിന്‍കീഴ്‌മേളം, കൊട്ടാരം ബിനുമാരാരുടെ തായമ്പക, എന്നിവ നടന്നു. ഇന്ന് മഹാശിവരാത്രി ദിവസം കാലത്ത് കാഴ്ചശീവേലി എഴുന്നള്ളിപ്പ്, തൃക്കുറ്റിശ്ശേരി മാരാരുടെ തായമ്പക, 12ന് പള്ളിവേട്ട, ശ്യാമില്‍ തിരുവങ്ങായൂരിന്റെ തായമ്പക എന്നിവ നടക്കും. 13ന് കുളിച്ചാറാട്ടോടെ ഉത്സവം സമാപിക്കും.
