“കളിക്കൂട്ടം പ്രതിഭാ പുരസ്കാരം ” സമർപ്പണം

കൊയിലാണ്ടി: നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാല ഏർപ്പെടുത്തിയ പ്രഥമ “കളിക്കൂട്ടം പ്രതിഭാ പുരസ്കാരം ” സമർപ്പണം പ്രൊഫസർ എം.പി ശ്രീധരൻ നായർ നിർവ്വഹിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ യു.പി സ്കൂളുകളിൽ നിന്നും, ഹൈസ്കൂളിൽ നിന്നും, ഹയർ സെക്കണ്ടറി സ്കൂസിൽ നിന്നു വിവിധ മേഘലകളിൽ കഴിവുള്ള വിദ്യാർത്ഥികൾക്കണ് പുരസ്കാരം നൽകിയത്.
ഫാത്തിമ സഫ (+2), സച്ചിൻ സന്തോഷ് ഹൈസ്കൂൾ, ആർദ്ര എസ്, അഫീഫ് അഹ്സൻ, ദേവാംഗന സി.എം, യു .പി വിഭാഗം എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. നടുവത്തൂർ സൗത്ത് എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ ഒ.കെ കുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജലീൽ കെ, സി.കെ ബാലകൃഷണൻ, സന്തോഷ് കെ.സി, സുധീർ കെ ,രാജൻ നടുവത്തൂർ എന്നിവർ സംസാരിച്ചു.
