കല്യാണ വീട്ടിൽ വെച്ച് യുവാവ് സ്ത്രീയെ മർദിച്ചു

കൊയിലാണ്ടി: വിവാഹ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ വീട്ടമ്മയെ യുവാവ് മർദിച്ചതായി പരാതി. പെരുവട്ടൂർ നബീലാസിൽ നസ്നി (39) ക്കാണ് മർദനമേറ്റത്. ഇതു സംബന്ധിച്ച് പെരുവട്ടൂർ സ്വദേശി രഞ്ജു എന്ന രഞ്ജിത്തിന്റെ പേരിൽ പൊലിസ് കേസെടുത്തു.
ഭർത്താവിനും കുടുംബത്തോടുമൊപ്പം ഭർത്താവിന്റെ സുഹൃത്ത് രാജന്റെ മകളുടെ വിവാഹ പാർട്ടിയിൽ പങ്കെടുക്കവേ അശ്ളീല ചേഷ്ടകൾ കാണിച്ചു ഇയാൾ ശല്യംചെയ്തതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോൾ മുഖത്ത് അടിക്കുകയും തലയ്ക്ക് പിടിച്ചു തള്ളുകയും ചെയ്തു. അവിടെ ഉണ്ടായിരുന്ന മറ്റു സ്ത്രീകൾ ഇടപെട്ടാണ് ഇവരെ രക്ഷിച്ചത്. പ്രതി ഒളിവിലാണ്. പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

