കരുണാനിധിയുടെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു

ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎകൈ നേതാവുമായ കരുണാനിധിയുടെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ആരോഗ്യസ്ഥിതി വീണ്ടും മോശമായതിനെത്തുടര്‍ന്ന് കരുണാനിധിയെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റി.
അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലാണ് കരുണാനിധിയെ പ്രവേശിപ്പിച്ചത്. ഇതേ ആശുപത്രിയിലെ മെഡിക്കല്‍ സംഘമായിരുന്നു കരുണാനിധിയെ ചികിത്സിച്ചിരുന്നത്. കരുണാനിധിക്ക് കരളിലും മൂത്ര നാളിയിലും അണുബാധയുണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.

മക്കളായ സ്റ്റാലിനും അഴഗിരിയും കനിമൊഴിയും ഗോപാലപുരത്തെ വീട്ടിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം മന്ത്രിമാരായ ഡി വിജയകുമാര്‍, പി തങ്കമണി, എസ് പി വേലുമണി, നടനും മക്കള്‍ നീതി മയ്യം തലവന്‍ കമല്ഹാസന് എന്നിവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.

