കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു

കൊയിലാണ്ടി: ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഒരു ക്ലാസ്സില്‍ ഒരു മാഗസില്‍ പരിപാടിയില്‍ 47-ഓളം മാഗസിനുകള്‍ ഇറക്കി. യു.പി. ക്ലാസ്സുകളില്‍ നിന്ന് ഒരു കുട്ടി ഒരു മാഗസിന് എന്ന നിലയിലും തയ്യാറാക്കി. എന്‍.വി.വത്സന് മാഗസിന് പ്രകാശനം നിര്‍വ്വഹിച്ചു. കെ.രവികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
പി.ടി.എ. എക്സി. അംഗം പി.കെ.ഉണ്ണികൃഷ്ണന്, പി.പി.അസ്സന്‍കോയ, സി.സുരേഷ്, ഗിരീഷ് ബാബു, എം.ഊര്‍മ്മിള, സി.രാജമണി, വി.എം.രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
