കനാൽ വൃത്തിയാക്കി വെള്ളം തുറന്നു വിടണം: ബി.ജെ.പി.
കൊയിലാണ്ടി: കനാൽ വൃത്തിയാക്കി വെള്ളം തുറന്നു വിടണം: ബി.ജെ.പി. കുറ്റ്യാടി ഇടതുകര മെയിൻ കനാലിൽ വെള്ളം എത്താത്തതിന്റെ ഭാഗമായി നടുവത്തൂർ കീഴരിയൂർ പ്രേദേശത്ത് കുടിവെള്ളത്തിനും കൃഷിക്കും വെള്ളം ഇല്ലാതെ ജനങ്ങൾ ദുരിതം അനുഭവിക്കുകയാണ്. ഏക്കറ് കണക്കിന് കൃഷിയാണ് വെള്ളം എത്താതിനാൽ നശിക്കുന്നത്. എത്രയും പെട്ടെന്ന് കനാലിൽ വെള്ളം തുറന്നു വിടാനുള്ള നടപടി സ്വികരിക്കണമെന്ന് ബിജെപി കീഴരിയൂർ കമ്മറ്റി ആവശ്യപ്പെട്ടു. ശബരിനാഥ് അധ്യക്ഷത വഹിച്ചു. ഭാസ്കരൻ കെ പി, അഭിലാഷ്, കെ. ടി.ചന്ദ്രൻ എന്നിവർ സംസാരിച്ചു. മനോജൻ സ്വാഗതവും, സുജിത് നന്ദിയും പറഞ്ഞു.

