കനാൽ ജലത്തിൽ ഒഴുകിയെത്തുന്ന പാഴ്വസ്തുക്കൾ പരിസരവാസികൾക്ക് ദുരിതമാവുന്നു

കുറ്റ്യാടി ജലസേചന പദ്ധതിയുടെ മെയിൻ കെനാലിൽ വളിയിൽ ഭാഗത്ത് നിന്ന് ആരംഭിക്കുന്ന കൈ കനാൽ ഒരു സൈഫൺ വഴിയാണ് അണേലക്കടവ് റോഡ് മുറിച്ചു കടക്കുന്നത്. സൈഫണിൽ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് വലക്കകത്ത് ഫോട്ടിംഗ് മാലിന്യങ്ങൾ കുടിങ്ങിക്കിടന്ന് ഒഴുക്ക് നിലച്ച് ജലം കവിഞ്ഞൊഴുകുകയാണ്.
പല തവണയായി പരിസരത്തുള്ളവർ ശുചീകരണ പ്രവർത്തികൾ ചെയ്തിട്ടുണ്ടെങ്കിലും കനാൽ പരിസരത്തുള്ളവരും കാൽനടയാത്രക്കാരും കനാലിലേക്ക് പാഴ്വസ്തുക്കൾ വലിച്ചെറികയാണ് ചെയ്യുന്നത്. ജലേസേചന വകുപ്പ് അധികാരികളിൽ നിന്നും ഇക്കാര്യത്തിൽ നടപടികൾ ഉണ്ടാവണമെന്നും അവർ ആവശ്യപ്പെട്ടു. ശുചീകരണ പ്രവർത്തനങ്ങൾക്ക് യു.വി.സന്തോഷ്, ബാബു, കുഞ്ഞിരാമൻരാമുണ്ണിക്കുട്ടി എന്നിവർ നേതൃത്വം നൽകി.
