കനത്ത മഴയില്‍ വയനാട്ടില്‍ ഷോപ്പിങ് കെട്ടിടം തകര്‍ന്നു വീണു

വയനാട്: ദുരന്തം വിതച്ച് പെയ്യുന്ന കനത്ത മഴയില്‍ ഷോപ്പിങ് കെട്ടിടം തകര്‍ന്നു വീണു. വൈത്തിരി ബസ്സ്റ്റാന്റിനകത്തുള്ള പഞ്ചായത്തിെന്റ ഷോപ്പിങ്ങ് കെട്ടിടമാണ് തകര്‍ന്നു വീണത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ആളപായമില്ല. കെട്ടിടത്തിന് മുന്പില് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ന്നു. പ്രദേശത്ത് നിരവധികെട്ടിടങ്ങള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. മഴ ഇന്നും തുടരുകയാണ്.
