കനത്ത മഴയെ തുടർന്ന് അമ്പൂരിയില്‍ ഉരുള്‍പ്പൊട്ടല്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ. അമ്പൂരിയില്‍ ഉരുള്‍പ്പൊട്ടി. പത്തോളം വീടുകളില്‍ വെള്ളം കയറി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ശക്തമായ മഴയെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
ന്യൂനമര്‍ദം ശക്തിപ്പെടുന്നതിനാല്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമാകുമെന്നാണ്
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കന്യാകുമാരിക്കു സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ടു വടക്കു-പടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുകയാണ്.

ശക്തമായതും ഇടിയോടുകൂടിയ മഴയും നാളെ വരെ സംസ്ഥാനത്ത് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.

