കനത്ത മഴയെ തുടര്‍ന്ന് അന്ധേരിയില്‍ പാലം ഭാഗികമായി തകര്‍ന്നുവീണു

മുംബയ്: കനത്ത മഴയെ തുടര്‍ന്ന് അന്ധേരിയില്‍ പാലം ഭാഗികമായി തകര്‍ന്നുവീണു. ആളപായമില്ല. അന്ധേരി ഈസ്റ്റിനെയും അന്ധേരി വെസ്റ്റിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗോഖലെ പാലമാണ് ഇന്ന് രാവിലെ 7.30ഓടെ തകര്‍ന്നത്. ദിവസവും ആയിരക്കണക്കിന് പേരാണ് ഈ പാലം ഉപയോഗിക്കുന്നത്.
പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിറുത്തിവച്ചു. ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്കും രൂപപ്പെട്ടിട്ടുണ്ട്. തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ അഗ്നിശമന സേന ശ്രമിച്ചു വരികയാണ്. അവശിഷ്ടങ്ങള്‍ക്കടിയില്‍ ആരും കുടുങ്ങി കിടക്കുന്നില്ലെന്നാണ് സൂചന.

തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ അഗ്നിശമന സേന ശ്രമിച്ചു വരികയാണ്. അവശിഷ്ടങ്ങള്‍ക്കടിയില്‍ ആരും കുടുങ്ങി കിടക്കുന്നില്ലെന്നാണ് സൂചന. ഇന്നലെ രാത്രി മുതല്‍ മുംബയ് കനത്ത മഴയാണ് പെയ്യുന്നത്. മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. അടുത്ത 48 മണിക്കൂര്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

