KOYILANDY DIARY.COM

The Perfect News Portal

കണ്ണൂര്‍ വിമാനത്താളം; യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന

കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആറ് മാസം പിന്നിടുമ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. പ്രതിമാസം ഒന്നര ലക്ഷത്തോളം യാത്രക്കാരാണ് ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ മറ്റൊരു വിമാനത്താവളത്തിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കൈവരിച്ചത്.513473 പേര്‍ ആറ് മാസത്തിനിടെ കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തു.

വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ച കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തില്‍ 31269 യാത്രക്കാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ആറ് മാസം പിന്നിടുമ്പോള്‍ അത് 147733 ആയി ഉയര്‍ന്നു.മെയ് മാസത്തില്‍ 384 ഇന്റര്‍ നാഷണല്‍ സര്‍വീസുകളും 956 ആഭ്യന്തര സര്‍വീസസുകളുമാണ് നടത്തിയത്. ഈ നില തുടര്‍ന്നാല്‍ വിമാനത്താവളം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും പ്രതീക്ഷകള്‍ക്ക് അപ്പുറമുള്ള വളര്‍ച്ച കൈവരിക്കുമെന്ന് കിയാല്‍ എം ഡി വി തുളസീദാസ് പറഞ്ഞു.

വിദേശ വിമാനകമ്പനികള്‍ക്ക് സര്‍വിസ് നടത്താന്‍ അനുമതി ലഭിക്കാത്തത് മാത്രമാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.അതിന് കൂടി പരിഹാരമായാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവുണ്ടാകും.വിമാന നിരക്കുകളും കുറയും.കാര്‍ഗോ കോംപ്ലക്‌സില്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വിമാനത്താവള വരുമാനത്തിലും വര്‍ധനവുണ്ടാകും.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *