കഞ്ഞിക്കുഴി റെയില്‍വേ മേല്‍പ്പാലം നാലുവരി പാതയായി നിര്‍മ്മിക്കും

കോട്ടയം: കെ കെ റോഡിലെ കഞ്ഞിക്കുഴി റെയില്‍വേ മേല്‍പ്പാലം നാലുവരി പാതയായി നിര്‍മ്മിക്കും. രണ്ട് വരിയായി നിര്‍മ്മിക്കാനുള്ള റെയില്‍വേയുടെ നിക്കത്തിനെതിരെ സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. കോട്ടയം ചങ്ങനാശ്ശേരി റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായാണ് മേല്‍പ്പാലം പുതുക്കിപ്പണിയുന്നത്.
കെകെ റോഡില്‍ കഞ്ഞിക്കുഴി പ്ലാന്റേഷന് കോര്പ്പറേഷന് സമീപത്തെ മേല്‍പ്പാലം രണ്ടുവരിയെന്ന നിലയില്‍ റെയില്‍വേ നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ പ്രാരംഭഘട്ടം തുടങ്ങിയിരുന്നു. 14 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കാനുദ്ദേശിച്ച മേല്‍പ്പാലം ഭാവിയിലെ വികസനം കൂടി മുന്നില്‍ക്കണ്ട് 24 മീറ്ററായി ഉയര്‍ത്തണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന് മുഖ്യമന്ത്രിക്കും റെയില്‍വേക്കും നിവേദനം നല്കി. സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിന്റെ റെയില്വേഉദ്യോഗസ്ഥര് സ്ഥലം പരിശോധിച്ചു.

പാലം നാലുവരിയായി നിര്‍മ്മിക്കുമെങ്കിലും അപ്രോച്ച് റോഡ് നാലുവരിയാക്കാന്‍ ഭൂമി ഏറ്റെടുക്കേണ്ടിവരും. പാലം നിര്‍മ്മാണത്തിന് ശേഷം റോഡിന്റെ വീതി കൂട്ടുന്നതിനുള്ള നടപടി തുടങ്ങുമെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ വിശദീകരണം.

