കഞ്ചാവ് വില്പനയ്ക്കിടെ പ്രതി എക്സൈസ് പിടിയിലായി

കോഴിക്കോട്: കഞ്ചാവ് വില്പനയ്ക്കിടെ പ്രതി എക്സൈസ് പിടിയിലായി. കോഴിക്കോട് കുണ്ടുങ്ങല്‍ പടന്ന വീട്ടില്‍ അബൂബക്കര്‍ (50) നെയാണ് 15 പൊതി (28 ഗ്രാം) കഞ്ചാവുമായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സുഗുണനും സംഘവും ചേര്‍ന്ന് വലിയങ്ങാടി ഭാഗത്ത് വച്ച് പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ മോഹനദാസന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ. പ്രവീണ്‍ കുമാര്‍, ദീന്‍ദയാല്‍ എസ്.ആര്, റെജി എം, ഷിബു എം, ഡ്രൈവര്‍ എം. ജയപ്രകാശ് എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
