ഓണാഘോഷത്തിന് മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

കൊയിലാണ്ടി: ഓണാഘോഷത്തിനായി നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മൂടാടി സ്നേഹതീരം റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ ഈവർഷത്തെ ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയാണ് പ്രളയക്കെടുതിയിൽപെട്ടവരെ സഹായിക്കാൻ തീരുമാനിച്ചത്.
സ്നേഹതീരം പ്രസിഡണ്ട് പി.വി. സോ നും സെക്രട്ടറി പി.എം. മുരളീധരനും ചേർന്ന് കൊയിലാണ്ടി തഹസിൽദാർ
ഗോകുൽ ദാസിന് 10000 രൂപ കൈ മാറി.
