ഓണാഘോഷതുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി

കൊയിലാണ്ടി: ഓണാഘോഷം മാറ്റി. പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കൊയിലാണ്ടി സിവിൽ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള ഒരുമ റസിഡൻസ് അസോസിയേഷനാണ് ഓണാഘോഷം മാറ്റി വെച്ച് അതിനായി സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് നൽകിയത്.
30,000 രൂപയുടെ ചെക്ക് ഭാരവാഹികളായ ഗിരീഷ് ഗിരി കല, തുളസിദാസ്, വിശ്വനാഥൻ, ഭരതൻ തുടങ്ങിയവർ താലൂക്ക് തഹസിൽദാർ പി. പ്രേമൻ, അഡീ.. തഹസിൽദാർ, ഗോകുൽദാസ് എന്നിവർ ഏറ്റുവാങ്ങി.
