ഓട്ടോറിക്ഷ തട്ടി യുവാവ് മരിച്ചു

കൊയിലാണ്ടി: ഓട്ടോറിക്ഷ തട്ടി യുവാവ് മരിച്ചു. ഹോമിയോ ആശുപത്രിക്ക് സമീപം മണമൽ സ്വദേശി ചെമ്പിൽ വയലിൽ രഞ്ജിത്ത് [36] ആണ് മരിച്ചത്. ഇന്ന ലെ വൈകീട്ട് 7 മണിക്കായിരുന്നു അപകടം സംഭവിച്ചത്. മുത്താമ്പ് റോഡിൽ ഹോമിയോ ആശുപത്രിക്ക് സമീപം റോഡ് മുറിച്ചുകടക്കവെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ നാട്ടുകാർ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രാത്രി വൈകീട്ട് മരണം സംഭവിക്കുകയായിരുന്നു.

പരേതരായ കൃഷ്ണൻ, ശാരദ ദമ്പതികളുടെ മകനാണ് രഞ്ജിത്ത്. അവിവാഹിതനാണ്. പ്രദീപൻ, സത്യൻ, ബിജു, നിർമ്മല, വത്സല എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

