ഓട്ടോ സമരം പിൻവലിച്ചു

കൊയിലാണ്ടി: നഗരത്തിലെ ഓട്ടോ സമരം പിൻവലിച്ചു. നഗരസഭാ ചെയർമാന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്. പെർമ്മിറ്റില്ലാത്ത ഓട്ടോകൾ നഗരത്തിൽ പാർക്ക് ചെയ്ത് ഓടുന്നതും, ഓട്ടോ – ടാക്സികൾ ട്രിപ്പടിക്കുന്നതും നിയന്ത്രക്കും.
നടപടിയെടുക്കുന്നതിന് എ.എം.വി.ഐ.ട്രാഫിക് എസ്. ഐയെയും ചുമതല പ്പെടുത്തി. കൂടാതെ റെയിൽ സ്റ്റേഷ്നിലെ പാർക്കിംഗ് പ്രശ്നങ്ങൾ റയിൽവെ അധികാരികളുമായി ചർച്ച ചെയ്ത് പരിഹരിക്കും. യോഗത്തിൽ എ.എം.വി .ഐ. ഷെഫീഖ്, ട്രാഫിക് എസ്.ഐ. കെ.കെ. രാജന്, എ.എസ്.ഐ. അശോകൻ ചാലിൽ വിവിധ ട്രേഡ് യൂനിയൻ പ്രതിനിധികളായ. എ സോമശേഖരൻ, വി.വി. സുധാകരൻ, എം. പ്രഭാകരൻ, കെ.റാഫി എന്നിവർ പങ്കെടുത്തു

