ഓട്ടോ ഡ്രൈവരെ കഴുത്തിൽമുണ്ടിട്ട് മുറുക്കി കൊലപ്പെടുത്താൻ ശ്രമം: ഒറീസ സ്വദേശി അറസ്റ്റിൽ
കൊയിലാണ്ടി: ഓട്ടോ ഡ്രൈവറെ കഴുത്തിൽ മുണ്ടിട്ട് മുറുക്കി കൊലപ്പെടുത്താൻ ശ്രമം. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് കൊയിലാണ്ടി ഏഴു കുടിക്കലേക്ക് ഓട്ടോ വിളിച്ചു തിരുവങ്ങൂർ വെറ്റിലപ്പാറ എത്തിയപ്പോഴാണ് ഓട്ടോ ഡ്രൈവറായ ഫൈസൽ കല്ലായിയെ കഴുത്തിൽ മുണ്ടിട്ട് മുറുക്കി കൊലപ്പെടുത്താൻ ശ്രമം നടന്നത്. ഡ്രൈവർ ഓട്ടോ നിറുത്തി ബഹളം വെച്ചപ്പോൾ ഓടി രക്ഷപ്പെട്ട ഒറീസ സ്വദേശിയായ കരുണാകര ബഹറ (27)നെ പോലീസ് പിടികൂടി. ഇന്നലെ രാത്രിയിലാണ് സംഭവം. ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ സമീപത്തെ ഹോട്ടലിനു പിറകിലേക്ക് ഒളിക്കുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ പിന്നാലെ ഓടി ഇയാളെ പിടികൂടി. പോലീസിൽ ഏൽപ്പിക്കുയായിരുന്നു. പോലീസ് കേസെടുത്തിട്ടുണ്ട്.

