ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (CITU) ഏരിയാ സമ്മേളനം

പയ്യോളി: ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ CITU കൊയിലാണ്ടി ഏരിയാ സമ്മേളനം പയ്യോളിയിൽ നടന്നു. പി.ആർ. സോമൻ നഗറിൽ വെച്ച് നടന്ന സമ്മേളനം സി. അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. ഏരിയാ സെക്രട്ടറി എ. സോമശേഖരൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ.കെ. മമ്മു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം സുരേഷ് ബാബു, വേണു കക്കട്ടിൽ എന്നിവർ സംസാരിച്ചു. ടി. ബാലൻ സ്വാഗതവും ഗിരീഷ് ബാബു നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി ഗോപി ഷെൽട്ടർ (പ്രസിഡണ്ട്), എ. സോമശേഖരൻ (സെക്രട്ടറി), പ്രവീൺ കുമാർ പ്രണവം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.


