ഒളിമ്പിക്സ് 200 മീറ്റര്‍ ഓട്ടത്തില്‍ ഹുസൈന് ബോള്‍ട്ടിനു സ്വര്‍ണം

റിയോ : ഒളിമ്പിക്സ് 200 മീറ്റര്‍ ഓട്ടത്തില്‍ ഹുസൈന് ബോള്‍ട്ടിനു സ്വര്‍ണം . ഇതോടെ റിയോ ഒളിമ്പിക്സില്‍ സ്പ്രിന്റില്‍ ഇരട്ട സ്വര്‍ണമാണ് ജമൈക്കക്കാരനായ ബോള്‍ട്ട് സ്വന്തമാക്കിയത് . 19.78 സെക്കന്റിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത് . തന്റെ തന്നെ റെക്കോര്‍ഡ് തകര്‍ക്കാനായില്ലെങ്കിലും തുടര്‍ച്ചയായി മൂന്ന് ഒളിമ്പിക് സില് ഇരട്ട സ്വര്‍ണ്ണം നേടുന്ന താരമായി ബോള്‍ട്ട് .കാനഡയുടെ ആന്ദ്രെ ഡി ഗ്രസേക്കാണ് രണ്ടാം സ്ഥാനം .
