ഒറ്റക്കല്ല കേരളം ഒപ്പമുണ്ട്: AIYF സേവ് ലക്ഷദ്വീപ് ക്യാമ്പയിൻ
കൊയിലാണ്ടി: ലക്ഷദ്വീപ് ജനതയുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്ന അഡ്മിനിസ്ട്രേറ്റർ ഫ്രഫുൽ പട്ടേലിൻ്റെ നടപടിക്കെതിരെ എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ “ഒറ്റക്കല്ല കേരളം ഒപ്പമുണ്ട്, സേവ് ലക്ഷദ്വീപ് എന്ന മുദ്രാവാക്യമുയർത്തി കൊയിലാണ്ടി പോസ്റ്റോഫീസിനു മുമ്പിൽ നടന്ന ധർണ്ണ ജില്ലാ എക്സികുട്ടീവ് അംഗം കെ.എസ് രമേഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. എ.ടി. വിനീഷ് അധ്യക്ഷത വഹിച്ചു. അശ്വിൻ രമേഷ്, ബൈജു അരങ്ങാടത്ത് എന്നിവർ നേതൃത്വം നൽകി. എം.കെ.ബിനു സ്വാഗതം പറഞ്ഞു.

