ഒരു സ്ത്രീ കൂടെ പ്രവേശിക്കാന്‍ ശബരിമലയിലേക്ക്

തിരുവനന്തപുരം: കഴക്കൂട്ടം സ്വദേശിയായ മേരി സ്വീറ്റി എന്ന നാല്പത്തിയാറുകാരി സന്നിധാനത്തേക്ക് പ്രവേശിക്കാനായി എത്തി. തന്നെ അക്രമിക്കരുതെന്നും താന്‍ പ്രപഞ്ച ശക്തിയെ കണ്ടുകൊള്ളട്ടെ എന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ക്ക് പോലീസ് സുരക്ഷ നല്കനാവില്ല എന്ന് മേരിയുമായി ഉള്ള ചര്‍ച്ചയില്‍ അറിയിച്ചു.
എന്നാല്‍ തനിക്ക് അയ്യപ്പനെ കാണണമെന്ന് മേരി പറഞ്ഞു.സംരക്ഷണം നല്കി കൊണ്ടുപോകേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണെന്നും ഇവര്‍ പറഞ്ഞു. നിലവില്‍ കണ്ട്രോള് റൂമില്‍ കാത്തിരിക്കുമെന്നും ഇവര്‍ പറഞ്ഞു.

