KOYILANDY DIARY.COM

The Perfect News Portal

ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

സലാല: ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. സലാലയില്‍ അവധി ആഘോഷിക്കാനായി സന്ദര്‍ശക വിസയില്‍ എത്തിയ മലപ്പുറം സ്വദേശികളാണ്‌ മരിച്ചത്‌. സലാലയിലെ മിര്‍ബാതില്‍ ആണ്‌ അപകടമുണ്ടായത്‌.

നാലുപേരാണ് കാറിലുണ്ടായത്. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശികാളായ സലാം, അസൈനാര്‍ പരുത്തിക്കാട് , ഇ.കെ അഷ്‌റഫ് ഹാജി എന്നിവരാണ് മരിച്ചത്. കാറിലുണ്ടായ ഉമര്‍ എന്നയാളെ പരുക്കുകളോടെ സലാല ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മൃതദേഹങ്ങള്‍ സലാല ഖാബൂസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. . ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് പറയുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *