KOYILANDY DIARY.COM

The Perfect News Portal

ഒത്തിരിപ്പിന്റെ പ്രചരണത്തിന് പാട്ടു വണ്ടി പ്രയാണം നടത്തി

മുക്കം : കാരശ്ശേരി എ യു പി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഒത്തിരിപ്പിന്റെ പ്രചരണത്തിന് പാട്ടു വണ്ടി പ്രയാണം നടത്തി . സിനി ആര്‍ട്ടിസ്റ്റ് എന്‍.കെ ബാലകൃഷ്ണന്‍ പാട്ടുവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. കാരശ്ശേരി , കക്കാട് , വലിയപറമ്പ്‌
,നെല്ലിക്കാപറമ്പ്‌, കറുത്ത പറമ്പ്‌, ചോണാട് തുടങ്ങിയ പ്രദേശങ്ങളിലാണ് പാട്ടു വണ്ടി പ്രയാണം നടത്തിയത്. വി.പി ഷിഹാബ് അധ്യക്ഷത വഹിച്ചു. കെ.കെ.റഷീദലി ഗാനങ്ങള്‍ ആലപിച്ചു. നടുക്കണ്ടി അബൂബക്കര്‍ , കുണ്ടുങ്ങല്‍ മുഹമ്മദ് , എന്‍.കെ.അനില്‍കുമാര്‍ ,വേലായുധന്‍, ഇ. മുബീന, സബിത എന്നിവര്‍ സംസാരിച്ചു. പി. കമാല്‍ , വി.പി.അനീസുദ്ദീന്‍ , കെ.പി.സിദ്ദീഖ് എന്നിവര്‍ നേതൃത്വം നല്‍കി .

 

Share news

Leave a Reply

Your email address will not be published. Required fields are marked *