ഐടിഐ യൂണിയന് തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ക്ക് ഉജ്ജ്വല വിജയം

കായംകുളം ഐടിഐ ,വനിതാ ഐടിഐ ചെങ്ങന്നൂര്‍, ഐടിഐ ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ സ്ഥാനാര്‍ത്ഥികള്‍ മുഴുവന്‍ സീറ്റുകളിലും വിജയിച്ചു ജില്ലയിലാകെ 6 ഐടിഐ കളാണ് ഉള്ളത് ഇതില്‍ വയലാര്‍ ഐടിഐ, പുറക്കാട് ഐടിഐ ,പള്ളിപ്പാട് ഐടിഐ എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റ് കളിലും നോമിനേഷന് നല്കിയപ്പോള് തന്നെ എസ് എഫ് ഐ വിജയിച്ചിരുന്നു.
ജില്ലയിലെ മുഴുവന്‍ കാമ്ബുസുകളിലും എസ് എഫ് ഐ നേടിയ വിജയം ഭക്തിയെ മുന്‍ നിര്‍ത്തി അരാഷ്ട്രീയ വല്ക്കരണത്തിനു വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നവര്‍ക്കുള്ള വിദ്യാര്‍ത്ഥി സമൂഹത്തിന്റെ രാഷ്ട്രീയ മറുപടിയാണ് എന്ന് എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ശോഭയും പ്രസിഡന്റ് വിജേഷും വിജയികളെ അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിക്കവെ അഭിപ്രായപ്പെട്ടു

