ഐഎസ്‌ആര്‍ഒക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരം> 104 ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് വിക്ഷേപിച്ച് ലോകറെക്കോര്‍ഡ് സ്വന്തമാക്കിയ ഐഎസ്‌ആര്‍ഒയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി തന്‍െ ഫേസ്‌ബുക് പോസ്റ്റില്‍ കുറിച്ചു
പോസ്റ്റ് ചുവടെ

104 ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് വിക്ഷേപിക്കുകയും അവയെ യഥാസ്ഥാനങ്ങളില്‍ വിജയകരമായി എത്തിക്കുകയും ചെയ്തുകൊണ്ട് ചരിത്രനേട്ടം കൈവരിച്ചരിക്കുകയാണ് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍. ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങള്‍.

പിഎസ്എല്‍വി സാങ്കേതികവിദ്യയുപയോഗിച്ചാണ് ഈ വിക്ഷേപണം സാധ്യമാക്കിയിരിക്കുന്നത്. ഏറെ സങ്കീര്‍ണമായ ഈ ദൌത്യത്തിനാവശ്യമായ നൂതനസാങ്കേതികവിദ്യ തദ്ദേശീയമായിത്തന്നെ വികസിപ്പിച്ചെടുക്കുവാന്‍ സാധിച്ചുവെന്നത് ഏറെ അഭിമാനകരമായ കാര്യമാണ്. ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള ചെലവ് അനേകമടങ്ങ് കുറയ്ക്കുവാന്‍ സാധിക്കുമെന്നതാണ് ഈ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ പ്രായോഗികനേട്ടം. ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.

