KOYILANDY DIARY.COM

The Perfect News Portal

ഏറ്റവും പുതിയ ജാഗ്വര്‍ എക്സ്‌ഇ പ്രസ്റ്റീജ് ഇന്ത്യന്‍ വിപണിയില്‍

കൊച്ചി: ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ ഏറ്റവും പുതിയ ജാഗ്വര്‍ എക്സ്‌ഇ പ്രസ്റ്റീജ് ഇന്ത്യന്‍ വിപണിയില്‍. സ്ലൈഡിംഗ് സണ്‍റൂഫ്, ഡ്രൈവര്‍ സീറ്റ് മെമ്മറിയോടു കൂടിയ ടോറസ് ലെതര്‍ സീറ്റുകള്‍, ഇന്റീരിയര്‍ മൂഡ് ലൈറ്റിംഗ്, 380 വാട്ട് മെറിഡിയന്‍ സൗണ്ട് സിസ്റ്റം, റിയര്‍ വ്യൂ കാമറ തുടങ്ങിയ സവിശേഷതകള്‍ പ്രസ്റ്റീജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 2 ലിറ്റര്‍ 147 കിലോ വാട്ട്് പെട്രോള്‍ എഞ്ചിനുമായി വിപണിയിലെത്തുന്ന ഈ പതിപ്പിന് 43.69 ലക്ഷം രൂപയാണ് വില (എക്സ് ഷോറൂം മുംബൈ). മികച്ച കണ്‍ട്രോള്‍ നല്‍കുന്ന ഇലക്‌ട്രിക് പവേര്‍ഡ് അസിസ്റ്റഡ് സ്റ്റീയറിംഗ് (ഇപിഎഎസ്), കുറഞ്ഞ ട്രാക്ഷന്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞ വേഗതയിലും നിയന്ത്രണം സാധ്യമാക്കുന്ന ഓള്‍ സര്‍ഫേസ് പ്രോഗ്രസ് കണ്‍ട്രോള്‍ (എഎസ്പിസി), തുടങ്ങിയ നൂതന ഡ്രൈവിംഗ് സാങ്കേതിക വിദ്യകളുമായാണ് പുതിയ ജാഗ്വര്‍ എക്സ്‌ഇ നിരത്തിലെത്തുന്നത്.

എക്സ്‌ഇ-യുടെ ടോര്‍ക്ക് വെക്ടറിംഗ് വഴി ബ്രേക്ക് ചെയ്യുമ്ബോള്‍ എല്ലായിടത്തും പരമാവധി നിയന്ത്രണം സാധ്യമാക്കുന്നു. ഭാരം കുറഞ്ഞതും എന്നാല്‍ അതി ശക്തവുമായ അലുമിനിയം ആര്‍ക്കിടെക്ചറാണ് ജാഗ്വറിന്റെ പുതിയ തലമുറയുടെ പ്രത്യേകത. എഫ്-ടൈപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഉയര്‍ന്ന ശേഷിയുള്ള എല്‍ഇഡി ടെയില്‍ ലാംപുകള്‍ പ്രസ്റ്റീജിന്റെ അഴക് കൂട്ടുന്നു. ഓഡിയോ, ക്ലൈമറ്റ് കണ്‍ട്രോള്‍, നാവിഗേഷന്‍ സിസ്റ്റം പോലെയുള്ള കാറിന്റെ മുഖ്യ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഇന്‍ കണ്‍ട്രോള്‍ ടച്ച്‌, എക്സ്‌ഇ-യുടെ അകോസ്റ്റിക്സിന് അനുയോജ്യമാകും വിധം പാട്ട് കേള്‍ക്കാന്‍ സാധിക്കുന്ന 380 വാട്ട് മെറിഡിയന്‍ സൗണ്ട് സിസ്റ്റം തുടങ്ങിയവയാണ് പുതിയ ജാഗ്വര്‍ എക്സ്‌ഇ-യുടെ ഇതര പ്രത്യേകതകള്‍. 2017 മോഡല്‍ ഇയര്‍ ജാഗ്വര്‍ എക്സ്‌ഇ 23 അംഗീകൃത റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ ലഭ്യമാണ്.

Share news