എസ്.ഡി.പി.ഐ കൺവെൻഷൻ എസ്.ഡി.റ്റി.യു സംസ്ഥാന സെക്രട്ടറി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> രാജ്യത്തെ അപകടത്തിലാക്കുന്ന ഫാസിസത്തിനെതിരെ മതേതര കക്ഷികൾ ഒന്നിക്കണമെന്ന് എസ്.ഡി.റ്റി.യു സംസ്ഥാന സെക്രട്ടറി ഇസ്മായിൽ അഭിപ്രായപ്പെട്ടു. എസ്.ഡി.പി.ഐ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.വി. കബീർ അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ കൊന്മേരി ജലീൽ സഖാഫി, മുസ്തഫ കവലാട്, സാദിഖ്, ഷാഫി മുത്താമ്പി എന്നിവർ സംസാരിച്ചു. എ.വി കബീർ, എം.പി കാദർ, അബ്ദുളളക്കോയ, ലത്തീഫ് മൂടാടി, ഫൈസൽ കാവുംവട്ടം തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
