KOYILANDY DIARY.COM

The Perfect News Portal

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്റെ പ്രചരണാര്‍ത്ഥം പാട്ടുവണ്ടി എത്തി

വടകര: വടകര ലോകസഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്റെ പ്രചരണാര്‍ത്ഥം പാട്ടുവണ്ടി എത്തി. പിജയരാജന്റെ വിജയത്തിനായി തലശ്ശേരി ക്രൈസ്റ്റ് കോളേജിലെ കലാസംഘമാണ് പാട്ടുവണ്ടിയുമായി എത്തിയത്.

മലയാളത്തിലെ പാടിപ്പതിഞ്ഞ വിപ്ലവഗാനങ്ങളും നാടന്‍പാട്ടുകളും പുത്തന്‍ തെരഞ്ഞെടുപ്പ് ഗാനങ്ങളും ആണ് പാട്ടുവണ്ടിയുടെ ആകര്‍ഷണം. വടകര ലോകസഭാമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിജയരാജന്റെ പ്രചരണാര്‍ത്ഥം ആണ് പാട്ടുവണ്ടി എത്തിയത്.

പഴയകാല ചായക്കടയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ വേദിയാണ് പാട്ടുവണ്ടിയായി സഞ്ചരിക്കുന്നത്. പിജയരാജന്റെ വിജയത്തിനായി തലശേരി ക്രൈസ്റ്റ് കോളേജിലെ കലാസംഘമാണ് ‘പാട്ടുവണ്ടി’ അവതരിപ്പിക്കുന്നത്. ബിനോയ് കോടിയേരിയുടെ നേതൃത്വത്തിലാണ് പാട്ടുവണ്ടിയുടെ സഞ്ചാരം. സീന രമേശ്‌ന്റെ ഉള്‍പ്പെടെ നിരവധി ഗായകര്‍ആണ് പാട്ടുവണ്ടിയിലൂടെ ഗാനംആലപിക്കുന്നത്. വടകര മേഖലയില്‍ രണ്ട ദിവസങ്ങളിലായി പാട്ടുവണ്ടി സജീവമാണ്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *